മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് 50 വർഷം പൂർത്തിയാക്കി. രാജ്യത്തിന്റെ ഒന്നടങ്കമുള്ള അഭിമാന പോരാട്ടത്തിൽ ബിഡിഎഫ് ന്റെ പങ്ക് പ്രസക്തമായത് കൊണ്ട് കിംഗ് ഫഹദ് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഓങ്കോളജി സെൻറർ ഉദ്ഘാടനം ചെയ്യാൻ ബി ഡി എഫ് ദിനം തന്നെയാണ് ഭരണകൂടം തിരെഞ്ഞെടുത്തത്. 50 വർഷം പൂർത്തിയാക്കുന്ന ഡിഫൻസ് വിംഗിനെയും രാജാവിനെയും അഭിനന്ദിച്ച് കൊണ്ട് സഫരിയ കൊട്ടാരത്തിൽ ബിഡിഫ് ഉദ്യോഗസ്ഥർ രാജാവിനെ സന്ദർശിച്ചു. കമാൻറർ ചീഫ് മാർഷൽ ഷേഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, പ്രതിരോധ മന്ത്രി ലഫ്റ്റണൻ ജനറൽ അബ്ദുള്ള ബിൻ ഹസൻ അൽ നുഐമി, ബിഡിഎഫ് സ്റ്റാഫ് മേധാവി ലഫ്റ്റണൻ ജനറൽ ദിഅബ് ബിൻ സാഖിർ അൽ നുഐമി എന്നിവരാണ് രാജാവിനെ സന്ദർശിച്ചത്.