മനാമ: സ്വകാര്യ സ്‌കൂളുകളുടെ പഠന സാമഗ്രികള്‍ വിദ്യഭ്യാസ നിയമത്തിന്റെ മൂല്യങ്ങള്‍ ഉറപ്പാക്കുന്നതായിരിക്കണം എന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാത്ത ഡിജിറ്റല്‍ വിദ്യാഭ്യാസ സാമഗ്രികളും പ്രവര്‍ത്തനങ്ങളും വ്യക്തമായി നിരീക്ഷിക്കുക എന്നത് സ്‌കൂളുകളുടെ കടമയാണെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈനായി പങ്കുവെക്കുന്ന വിവരങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം ബഹ്‌റൈന്റെ വിദ്യാഭ്യാസ നയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവയായിരിക്കും. കൂടാതെ സാമൂഹിക ബോധ്യങ്ങള്‍, സദാചാരം തുടങ്ങിയ മൂല്യങ്ങള്‍ക്കെതിരായി നില്‍ക്കുന്ന ചിത്രങ്ങളോ, വിവരങ്ങളോ പഠനത്തിനായി ഉപയോഗിക്കാന്‍ പാടില്ല. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.