കോവിഡ് കാലത്ത് വീട്ടിലിരുന്നും ഓണ്‍ലൈനായി നൃത്ത-സംഗീത കലകള്‍ അഭ്യസിക്കാം; പ്രഗത്ഭരായ അധ്യാപകർക്ക് കീഴില്‍ നൂപുരയിലൂടെ

IMG-20200921-WA0146

സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിശാലമായ ലോകത്തേയ്ക്ക് പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കി നൂപുര. കോവിഡ് കാലഘട്ടത്തില്‍ കലാഭിരുചികളെയും വാര്‍ത്തെടുക്കാന്‍ നൂപുര ഓണ്‍ലൈനായി സേവനം ലഭ്യമാക്കുകയാണ്. വീട്ടില്‍ ഇരുന്നു തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമെന്യേ കലാപഠനം നടത്താം. ക്ലാസിക്കല്‍ നൃത്തകലകളിലും ക്ഷേത്രകലകളിലും സംഗീതത്തിലും ഉപകരണ സംഗീതത്തിലും വെസ്റ്റേണ്‍ നൃത്തരൂപങ്ങളിലും യോഗയിലും എല്ലാം തന്നെ വിദഗദ്ധ പരിശീലനം ഓണ്‍ലൈനായി ലഭിക്കും.

45 വര്‍ഷത്തെ കഥകളി അദ്ധ്യാപന പാരമ്പര്യമുള്ള കഥകളിലോകത്തെ അതുല്യ പ്രതിഭയായ കഥകളി ആചാര്യന്‍ കലാനിലയം ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ മകന്‍ സദനം അരുണ്‍ ബാബു 2011-ല്‍ വെള്ളിനേഴി കലാഗ്രാമത്തില്‍ തുടക്കം കുറിച്ച നൂപുരയ്ക്ക് എറണാകുളത്ത് രണ്ട് ബ്രാഞ്ചുകളുണ്ട്. സംസ്ഥാന ജില്ലാതല കലാ പ്രതിഭപട്ടമടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സദനം അരുണ്‍ ബാബു കലാരംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. കേരള ഗവണ്മെന്റിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

സംഗീത നാടക അക്കാദമിയുടെ അഫിലിയേഷന്‍ ലഭിച്ചിട്ടുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് നൂപുര. സംഗീത നാടക അക്കാദമി അഗീകരിച്ചിട്ടുള്ള 8 ക്ലാസിക്കല്‍ നൃത്തങ്ങളും അഭ്യസിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനമെന്ന ഖ്യാതി കൂടി നുപുരയ്ക്ക് സ്വന്തമായുണ്ട്. ക്ഷേത്ര കലകളായ കഥകളിയും ഓട്ടന്‍തുള്ളലും നൂപുരയില്‍ അഭ്യസിപ്പിക്കുന്നുണ്ട്.

പ്രഗത്ഭരായ അധ്യാപകരുടെ കീഴില്‍ ചിട്ടയോടുകൂടിയുള്ള കലാപഠനം ലക്ഷ്യമാക്കിയെത്തുന്നവര്‍ക്ക് ശാസ്ത്രീയമായ അന്തരീക്ഷമാണ് നൂപുരയിലൊരുക്കിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്സാപ്പിൽ ബന്ധപ്പെടാം: +971 522502580 (GCC), +91 9747312001(INDIA)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!