മനാമ: കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്. എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ദിവസും ഓരോ സർവീസ് നടത്താനാണ് അനുമതി. വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
We are happy to inform that both the governments have agreed to operationalization of Air bubble arrangement between India and Bahrain. @MEAIndia @IndianDiplomacy @MoCA_GoI @HardeepSPuri @MOS_MEA @DrSJaishankar @bahdiplomatic @MTT_Bahrain pic.twitter.com/sw4scFofVi
— India in Bahrain (@IndiaInBahrain) September 11, 2020
വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് ഈ തീരുമാനം. സാധുവായ ഏത് വിസയുള്ളവർക്കും ബഹ്റൈനിലേക്ക് വരാൻ കഴിയുമെന്നാണ് എയർ ബബ്ൾ കരാറിൻ്റെ പ്രത്യേകത.
https://www.facebook.com/BahrainVaartha/videos/334758634400870/