മനാമ: സാഹിത്യം മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ബന്ധപ്പെട്ട് കിടക്കുന്നത് പോലെ സംഘടനകളും ഈ രൂപത്തിലായി തീരണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി. അത്തരത്തില്‍ പരിശോധിക്കുകയാണെങ്കില്‍ പി സി ഡബ്ലിയു എഫ് മാതൃക സംഘടനയാണെന്നും കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍കൊള്ളുന്ന വിശാലമായ മനസ്സുളള പൊന്നാനിക്കാരുടെ വിശിഷ്ട സ്വഭാവം ലോകത്തിനു തന്നെ മാതൃകയാണെന്നും, അതിനാല്‍ തന്നെ ഈ സംഘടന ആഗോള തലത്തില്‍ വ്യാപകമായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പൊന്നാനി ഇന്‍ ബഹ്‌റൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എസ് പൊന്നാനി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുറഹ്മാന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പി സി ഡബ്ലിയു എഫ് ബഹ്‌റൈന്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
പ്രധാന ഭാരവാഹികളായി ഹസ്സന്‍ വി എം മുഹമ്മദ് പുതു പൊന്നാനി (പ്രസിഡന്റ്) ഫസല്‍ പി കടവ് (ജനറല്‍ സെക്രട്ടറി). സദാനന്ദന്‍ കണ്ണത്ത് (ട്രഷറര്‍), അബ്ദുറഹ്മാന്‍ പി ടി പുതുപൊന്നാനി, നസീര്‍ പി എം കാഞിരമുക്ക് (വൈസ് പ്രസിഡന്റ്) വിനീത് കട്ടയാട്ട്, സൈനുദ്ദീന്‍ സി പുതുപൊന്നാനി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മുഹമ്മദ് അനീഷ്, അലി ഹസ്സന്‍ (യു എ ഇ) കെ കെ ഹംസ (കുവൈത്ത്), സാദിഖ് റഹ്മാന്‍ (ഖത്തര്‍) അഷ്‌റഫ് കെ (സഊദി) സഹീര്‍ മേഗ (യൂത്ത് വിംഗ്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജന്‍ തലക്കാട്ട് സ്വാഗതവും, ഫസല്‍ പി നന്ദിയും പറഞ്ഞു.