മനാമ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളും ശക്തമാക്കി ബഹ്റൈന്‍. ഒരാഴ്ച്ചക്കിടെ നടന്ന ഔദ്യോഗിക പരിശോധനയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്ത 800ലധികം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. നിലവിലെ നിയമപ്രകാരം 5 ദിനാറാണ് മാസ്ക് ധരിക്കാത്തതിന് പിഴയായി ഈടാക്കുന്നത്.
പൊലീസ് രാജ്യത്ത് വ്യാപകമായി പരിശോധനകള്‍ തുടരുകയാണ്. സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കും, മാസ്‌ക്ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
രാജ്യത്തൊട്ടാകെ പ്രതിദിനം മാസ്‌ക് ധരിക്കാത്ത നൂറിലധികം പേര്‍ക്കെതിരെ നിയമനപടി സ്വീകരിക്കുന്നുണ്ട്. ഏകദേശം 122,000 ദിനാറാണ് പിഴയിനത്തിൽ ബഹ്‌റൈന്‍ പൊലീസ് ഇതുവരെ ഈടാക്കിയത്.