മനാമ: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ട് എംപിമാര്‍. രണ്ടാഴ്ച്ചയായി രാജ്യത്ത് കൊവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിനെ തുടര്‍ന്നാണ് പഠനത്തിനായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും, കുടുംബങ്ങളുടെയും സുരക്ഷയാണ് ഇപ്പോള്‍ പ്രധാനമെന്ന് എംപിമാര്‍ വ്യക്തമാക്കി.
വിഷയത്തില്‍ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടണമെന്ന് എംപിമാര്‍ അഭ്യര്‍ത്ഥിച്ചു. പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ സാധിക്കണമെന്നില്ലെന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ടെന്നും എംപിമാര്‍ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകള്‍ തുറക്കുന്ന തീയതി നീട്ടിയിരുന്നു. സ്‌കൂള്‍ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.