ശമ്പളം നൽകിയില്ല; ബഹ്റൈൻ കമ്പനിക്ക് മേൽ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു

മനാമ : നൂറിലധികം തൊഴിലാളികൾക്ക് ശമ്പളം നൽകാതിരുന്ന കമ്പനിയുടെ മേൽ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു. ബഹ്റൈൻ കമ്പനിയായ ബ്രാംകോ ഗ്രൂപ്പിന് മേലാണ് തൊഴിൽ- സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിച്ചത്. അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരിയാണ് ഇത് സ്ഥിരീകരിച്ചത്. മന്ത്രാലയം മുൻപ് നൽകിയ നിർദ്ദേശം ലംഘിച്ചതിനാലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.വിദേശത്തുള്ള കമ്പനിയുടുമ മടങ്ങിയെത്തി ശമ്പള കുടിശ്ശിക പരിഹരിക്കുന്നത് വരെ പ്രോജക്ട് നിർത്തിവെക്കാനാണ് മന്ത്രാലയം കമ്പനി അധികാരികൾക്ക്‌ നൽകിയിരിക്കുന്ന നിർദ്ദേശം.