ബഹ്റൈൻ രാജാവിന് സമാധാനത്തിനുള്ള നോബൽ നൽകണമെന്ന് ബഹ്റൈൻ – ഇന്ത്യ എജ്യൂക്കേഷൻ ആൻറ് കൾച്ചറൽ ഫോറം

hm king

മനാമ: ചരിത്രപരമായ ഇസ്രായേൽ -ബഹ്റൈൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസ അൽ ഖലീഫക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്റൈൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പിട്ട സമാധാന കരാർ ലോകരാഷ്ട്രങ്ങളിൽ ബഹ്റൈൻ മുന്നോട്ടുവെക്കുന്ന സമാധാനപരമായ ആശയത്തിൻ്റെ പ്രസക്തി കൂട്ടി വരികയാണ് എന്നതാണ് ഈ സമാധാന കരാറിനെ വേറിട്ടതാക്കുന്നത്. സമാധാന കരാറിൽ ഒപ്പിട്ടതോടെ അന്താരാഷ്ട്ര തലത്തിൽ ബഹ്റൈൻ അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പാണ് ഇസ്രയേലുമായുള്ള നയതന്ത്രത്തിൽ എഴുതി ചേർക്കുന്നത്.

അറബ് രാഷ്ട്രങ്ങളിൽ പുരോഗമനപരമായ ആശയങ്ങളെ എന്നും വേഗത്തിൽ ഉൾകൊള്ളാൻ ബഹ്‌റൈൻ മുന്നിട്ടിറങ്ങുന്നത് മറ്റു രാജ്യങ്ങൾക്കു മാതൃകാപരമായ സൂചനയാണ്. കരാർ ഒപ്പിട്ടതിലൂടെ പശ്ചിമേഷ്യയിൽ പുതിയ ചരിത്രം കുറയ്ക്കുന്നതിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ മുൻകൈയെടുത്ത ബഹ്‌റൈൻ രാജാവിനെ അഭിനന്ദിക്കുന്നതായി ബഹ്റൈൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം വാർത്ത കുറിപ്പിൽ അറിയിച്ചു .
ഇരു രാജ്യങ്ങളും ചേർന്ന് സമാധാന കരാറിൽ ഒപ്പിട്ടത് ചരിത്രത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി പറഞ്ഞു . ബഹ്‌റൈൻ – ഇസ്രായേൽ സമാധാന ഉടമ്പടി യാഥാർഥ്യമാകുന്നതിലൂടെ പരസ്പര ഉഭയകക്ഷി സഹകരണത്തിന് വഴി തുറക്കുന്നത് മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് സ്വാഗതം ചെയ്യുന്നെന്ന് ബഹ്റൈൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം കുറിപ്പിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!