bahrainvartha-official-logo
Search
Close this search box.

സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കണം, ഫീസടക്കാന്‍ കഴിയാത്തവരെ മാറ്റിനിര്‍ത്തരുത്; മന്ത്രാലയത്തിന് യു.പി.പി കത്ത് നല്‍കി

upp

മനാമ: കോവിഡ് പാശ്ചാത്തലത്തില്‍ ഫീസടക്കുവാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും വിലക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും മാനുഷിക പരിഗണന നല്‍കി എല്ലാവര്‍ക്കും ക്ലാസ്സുകള്‍ ലഭ്യമാക്കാണമെന്നും ആവശ്യപ്പെട്ട് യുപിപി വിദ്യഭ്യാസ മന്ത്രാലയത്തിന് കത്ത് നല്‍കി. അടുത്ത വര്‍ഷത്തെ ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം കൈകൊണ്ട് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കണം. നീണ്ട കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന അതിപ്രധാന പരീക്ഷകള്‍ അവര്‍ക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും പ്രോത്സാഹിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. തീര്‍ത്തും നിഭാഗ്യകരമായ കൊറോണ പ്രസന്ധിയില്‍ പെട്ട പാവപെട്ട രക്ഷിതാക്കളുടെ മക്കളെന്ന പേരില്‍ ഒരു നിലയിലും ഭാവിലേക്കു കാലെടുത്തുവെക്കുന്ന ഈ സമയത്ത് അവരെ നിരാശപെടുത്തരുത്. സ്‌കൂളിന് സഹായിക്കുവാന്‍ കഴിയില്ലെങ്കില്‍ യു പി പി മുന്നിട്ടിറങ്ങിയ പോലെ കുട്ടികളെ സഹായിക്കുവാന്‍ തയ്യാറുള്ള നിരവധി രക്ഷിതാക്കളും അഭ്യതയ കാംക്ഷികളും അതിനു തയാറായുണ്ട്. യുപിപി വാര്‍ത്താക്കാറുപ്പില്‍ വ്യക്തമാക്കുന്നു.

ട്യൂഷന്‍ ഫീ മാത്രം വാങ്ങി ബാക്കി ഇപ്പോള്‍ ഉപയോഗിക്കാത്ത എയര്‍ കണ്ടീഷന്‍, മാഗസിന്‍, ലൈബ്രറി, ഇന്‍ഫറാസ്ട്രെച്ചര്‍, യൂത്ത്ഫെസ്റ്റിവല്‍, ആനുവല്‍ ഫീ എന്നിവ ഒഴിവാക്കി രക്ഷിതാക്കളെ സഹായിക്കണമെന്നും യു പിപി ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ ട്യൂഷന്‍ ഫീ മാത്രമായി അടച്ചാല്‍ പോലും സ്‌കൂളിലെ അദ്ധൃാപകരടക്കമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും കൃത്യമായി വേതനം നല്‍കാന്‍ മതിയെന്നിരിക്കെ ശമ്പളം പിടിച്ചുവെക്കുന്നതും ഘട്ടഘട്ടമായി കൊടുക്കുന്നതും ദുരൂഹമാണ്.

സ്‌കൂളില്‍ ഒരു നിയമം ഉണ്ടാക്കിയാല്‍ അത് എല്ലാ കുട്ടികള്‍ക്കും ഒരു പോലെയാണ് നടപ്പിലാക്കേണ്ടത്. വിവേചനം വിദ്യാഭ്യാസകാര്യത്തിലെങ്കിലും കാണിക്കാതിരിക്കണം. ഫീസടക്കാന്‍ കഴിയാത്തവരെ തന്നെ വ്യത്യസ്തമായാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കാണുന്നത്. വലിയ കുടിശ്ശികയുള്ള പല രക്ഷിതാക്കളുടെ മക്കള്‍ക്കും ക്ലാസുകള്‍ ലഭ്യമാവുമ്പോള്‍ കോവിഡ് പ്രതിസന്ധി മൂലം മാത്രം ഉണ്ടായ പ്രയാസങ്ങള്‍ കാരണം ഒരു മാസത്തെ പോലും കുടിശ്ശികയുള്ള പല രക്ഷിതാക്കളുടെ മക്കള്‍ക്കും ക്ലാസുകള്‍ നിഷേധിക്കുകയാണ്. ഒരേ ബില്‍ഡിങ്ങില്‍ തന്നെ താമസിക്കുന്ന ഇത്തരം രക്ഷിതാക്കള്‍ ഉണ്ടെന്നത് എത്ര മാത്രം മാനസിക പീഡനം കുട്ടികളിലും അവരുടെ രക്ഷിതാക്കളും ഉണ്ടാവുമെന്നത് സ്‌കൂള്‍ മാനേജ്മന്റ് മനസ്സിലാക്കണം. രാഷ്ട്രീയവും മറ്റു പരിഗണകളും നോക്കിയല്ല കുട്ടികളോട് വിവേചനം കാണിക്കേണ്ടത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിലും കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് ക്ലാസുകള്‍ നിഷേധിക്കരുതെന്ന് നീതിന്യായ സംവിധാനങ്ങള്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യം ബഹ്റൈനിലും പ്രായോഗികമാക്കുവാന്‍ ബന്ധപ്പെട്ടവരെ സമീപിക്കുവാന്‍ ഒരുങ്ങുയാണ് യുപിപി. ഒപ്പം ചെറിയ കുടിശ്ശികയുള്ള രക്ഷിതാക്കളെ സഹായിച്ച് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും അവസരം ഒരുക്കുകയാണെന്നും യു പി പി ഭാരവാഹികള്‍ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!