ബഹ്റൈൻ അന്തരാഷ്ട്ര വിമാനതാവളത്തിന്റെ പുതിയ ടെർമിനലിൽ അത്യാധുനിക സൗകര്യങ്ങൾ

മനാമ: ബഹ്റൈനിൽ പുതുതായി വരുന്ന എയർപോർട്ട് ടെർമിനലിൽ സ്വകാര്യ കമ്പനിയുടെ മേൽനോട്ടത്തിലുള്ള ആശുപത്രിയും ഫാർമസിയും ഉൾപ്പെടുന്നു. ബഹ്റൈൻ എയർപോർട്ട് കമ്പനിയാണ് ഇന്നലെ നടന്ന അവതരണത്തിൽ ഈ വിവരങ്ങൾ കൈമാറിയത്. ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ബിൻ ഫലാഹ് ആണ് പുതുതായി ആരംഭിക്കുന്ന എയർപോർട്ട് ടെർമിനലിൽ ആരംഭിക്കുന്ന വ്യാപര സ്ഥാപനങ്ങളുടെ പട്ടിക അവതരിപ്പിച്ചത്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാകും എയർപോർട്ട് ടെർമിനൽ.വീട്ടിൽ നിന്നും ലേഗേജ് ശേഖരിക്കുന്നതടക്കമുള്ള സ്വകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ട്.

എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് നേരിടുന്ന പ്രശ്നങ്ങളെ പഠിച്ച് പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് എയർപോർട്ട് കമ്പനി അധികൃതർ വ്യക്തമാക്കി.

 

ബഹ്‌റൈൻ വിമാനത്താവളം ലോകോത്തര നിലവാരത്തിലേക്ക്, വീഡിയോ കാണാം:

https://www.youtube.com/watch?v=CS7yVQt6jrc&feature=youtu.be