മനാമ: ബഹ്‌റൈനില്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 34 പേര്‍ക്കെതിരെ നിയമനടപടി. 1000 ദിനാര്‍ മുതല്‍ 3000 ദിനാര്‍ വരെയാണ് ഇവരില്‍ നിന്ന് പിഴയായി കോടതി വിധിച്ചിരിക്കുന്നത്. 3 പ്രവാസികളെ നാടുകടത്താനും ഉത്തരവിട്ടുണ്ട്. പ്രതികള്‍ എല്ലാവരും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ച് പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞതോടെയാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമല്ല.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ച് ബിസിനസ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിച്ച മറ്റൊരാള്‍ക്ക് 5000ദിനാര്‍ പിഴ വിധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ താപനില പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും മുന്‍കൂര്‍ ബുക്കിംഗ് ഇല്ലാതെ ഉപഭോക്തക്കളെ സ്വീകരിക്കുകയും ചെയ്ത ഒരു ടൂറിസ്റ്റ് റസ്‌റ്റോറന്റെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.