മനാമ: ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ വ്യക്തികളിലൂടെ നേരായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും ഇസ്ലാം മുന്നോട്ടുവെക്കുന്ന പ്രബോധനത്തിന്റെ കാതല്‍ തൗഹീദ് ആണെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ എം എം അക്ബര്‍. അല്‍ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം’ എന്ന ത്രൈമാസ ഓണ്‍ലൈന്‍ കാമ്പയിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാചകന്മാര്‍ മുഴുവനും തൗഹീദിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തങ്ങളായിരുന്നു നടത്തിയിരുന്നതെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ഈ ഒരു ദൗത്യമാണ് വിശ്വാസി സമൂഹവും പിന്തുടരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക പ്രസക്തവും ഇസ്ലാമിന്റെ അടിസ്ഥാന പ്രബോധന വിഷയവുമാണ് ക്യാമ്പയിന്റെ ശീര്‍ഷകമെന്ന് ക്യാംപെയിന്‍ ഉദ്ഘാടനം നിര്‍വഹിച്ച അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ശൈഖ് മുസഫര്‍ ഇഖ്ബാല്‍ മീര്‍ പറഞ്ഞു.
അസൈനാര്‍ കളത്തിങ്കല്‍ (ബഹ്റൈന്‍ കെ എം സി സി), അബ്ദുല്‍മജീദ് തെരുവത് (തണല്‍. ബഹ്റൈന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ പ്രബോധകന്‍ ഹാരിസുദീന്‍ പറളി ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ് കുഞ്ഞമ്മദ് വടകര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സലാഹുദീന്‍ അഹ്മദ് സ്വാഗതം പറഞ്ഞു.