bahrainvartha-official-logo
Search
Close this search box.

മലപ്പുറം കളക്‌ട്രേറ്റില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധവുമായി ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി

OICC MALAPPURAM

മനാമ: സ്വര്‍ണ്ണ കള്ളക്കടത്ത് വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സഖാവ് ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി വധിക്കപെട്ടപ്പോള്‍ ഒരു വിഭാഗത്തിനെ കുറ്റവാളികളായി ചിത്രീകരിക്കാന്‍ ഇന്നോവയില്‍ മാഷാ അല്ലാഹു സ്റ്റിക്കര്‍ ഉപയോഗിച്ച അതേ കുതന്ത്രമാണ് ഇടതുപക്ഷം വിശുദ്ധ ഗ്രന്ഥത്തെ സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാന്‍ ഉപയോഗിക്കുന്നതെന്ന് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി, കെ എസ് യു സസ്ഥാന ജനറല്‍ സെക്രട്ടറി പി. റംഷാദ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിദ്ദിഖ് പന്താവൂര്‍ തുടങ്ങിയ നേതാള്‍ക്ക് പോലീസ് നടപടിയില്‍ സാരമായി പരിക്കേറ്റിരുന്നു. കള്ളക്കടത്തിനും, അഴിമതിക്കും, നിയമന അട്ടിമറികള്‍ക്കുമെതിരെ പോലീസിന്റെ പ്രാകൃതമായ അടിച്ചമര്‍ത്തലുകള്‍ വക വെയ്കാതെ ജനകീയ സമരങ്ങള്‍ നടത്തുന്ന യൂത്ത് കോണ്‍ഗ്രസിനെ ജില്ലാ കമ്മറ്റി യോഗത്തില്‍ അഭിനന്ദിച്ചു.

ഇഡി യുടേയും എന്‍ഐഎയുടേയും ചോദ്യം ചെയ്യലിന് വിധേയമായിട്ടും രാജിവെക്കാത്ത മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. വിശുദ്ധ ഖുര്‍ആനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് ജലീലിനെ സംരക്ഷിക്കാനുള്ള സി പി എം ശ്രമം ജനം തിരിച്ചറിയുമെന്നും ഒ ഐ സി സി പറഞ്ഞു. ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ചെമ്പന്‍ ജലാല്‍, ജനറല്‍ സെക്രട്ടറി റംഷാദ് അയിലക്കാട് എന്നിവര്‍ അറിയിച്ചു.
ബഷീര്‍ വെളിയന്‍കോഡ്, രഞ്ജിത്, മുഹമ്മദ് കാരി, സുമേഷ്, റിയാസ്, ബിജു വഴിക്കടവ്, പ്രസൂണ്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!