bahrainvartha-official-logo
Search
Close this search box.

വരും നാളുകള്‍ നിര്‍ണായകം, രോഗവ്യാപനം തടയാന്‍ അതീവ ജാഗ്രത സൂക്ഷിക്കുക; ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി

health minister

മനാമ: കോവിഡ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ പരാമാവധി ജാഗ്രത കാണിക്കണമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഫഈഖ ബിന്‍ത് സയിദ് അല്‍ സലേഹ്. ജാഗ്രത കൈവെടിയരുത്, രോഗം വ്യാപനം തടയുകയാണ് ഈ ഘട്ടത്തില്‍ ഏറ്റവും സുപ്രധാനപ്പെട്ട കാര്യം. മുന്‍കാലങ്ങളിലേക്കാള്‍ ഏറ്റവും മനസാന്നിദ്ധ്യത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. യാതൊരു കാരണവശാലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. മന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഒക്ടോബര്‍ ഒന്ന് മുതല്‍ വ്യാപന നിരക്ക് കുറയുമെന്നാണ് കരുതുന്നത്. വരുന്ന രണ്ടാഴ്ച്ചകള്‍ അതീവ നിര്‍ണായകമാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. ജനിച്ച രാജ്യത്തോടുള്ള നമ്മുടെ കടപ്പാട് പൂര്‍ണമായും കാണിക്കേണ്ട സമയമാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള നമ്മുടെ ബഹുമാനവും സ്‌നേഹവും കാണിക്കേണ്ടത് രോഗവ്യാപനം തടഞ്ഞുകൊണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!