മനാമ: ഒക്ടോബറില്‍ ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്നുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്‌ടോബര്‍ അഞ്ച് മുതല്‍ 21 വരെയുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഒക്‌ടോബര്‍ അഞ്ച്, 13 തീയതികളിലും കൊച്ചിയില്‍ നിന്ന് ആറ്, 19 തീയതികളിലും, കോഴിക്കോട് നിന്ന് ഏഴ്, 14 തീയതികളിലും കണ്ണൂരില്‍നിന്ന് 21നുമാണ് സര്‍വീസുള്ളത്. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മംഗലാപുരത്ത് നിന്ന് 13ന് സര്‍വീസുണ്ട്. ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ കരാറില്‍ ധാരണയായതോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. നേരത്തെ എയര്‍ ഇന്ത്യയും സര്‍വീസ് ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു.
ഇന്ത്യ എക്‌സ്പ്രസിനും ഗള്‍ഫ് എയറിനും ആഴ്ചയില്‍ 650 യാത്രക്കാരെ വീതം കൊണ്ടുവരാനാണ് അനുമതിയുള്ളത്. ദിനംപ്രതി ഓരോ സര്‍വീസ് എന്ന നിരക്കിലാവും വിമാനങ്ങള്‍. നേരത്തെ ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കണ്ണൂരില്‍ നിന്ന് പ്രഖ്യാപിച്ചിരിക്കുന്ന വിമാനത്തില്‍ ടിക്കറ്റിനായി 39000 രൂപയാണ് യാത്രക്കാര്‍ക്ക് നല്‍കേണ്ടി വന്നത്.