മനാമ : ജനങ്ങളുടെ ക്ഷേമവിവരങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ക്യാപിറ്റൽ ഗവർണർ ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മനസ്സിലാക്കി ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഇത്തരം പ്രവർത്തികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്പിറ്റൽ ഗവർണേറ്റിൽ വികസന പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടെന്നും, റോഡ് വികസനം അത്യാവശ്യമാണെന്നും അദ്ദേഹം വിലയിരുത്തി. ക്യാപിറ്റൽ ഗവർണേറ്റിൽ പൊതു ജനത്തിന് എപ്പോൾ വേണമെങ്കിലും വരാമെന്നും ജനങ്ങൾക്കായി വാതിൽ എല്ലായിപ്പോഴും തുറന്ന് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന സേവനങ്ങൾ മെച്ചപ്പെടുത്തും. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വ്യക്തമാക്കി.