മനാമ: പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിങ് കമ്പനിയുടെ (ബി.എഫ്.സി) പുതിയ ശാഖ മനാമ ശൈഖ് ഹമദ് അവന്യൂവിൽ പ്രവർത്തനമാരംഭിച്ചു. റീട്ടെയിൽ ജനറൽ മാനേജർ ദീപക് നായർ ശാഖ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബി.എഫ്.സി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് ആദ്യ ദിനത്തിൽ തന്നെ ഇടപാടുകൾ നടത്തിയവർക്ക് സമ്മാനങ്ങൾ നൽകി. രാവിലെ എട്ട് മുതൽ രാത്രി 10 വരെയാണ് പുതിയ ശാഖയുടെ പ്രവർത്തന സമയം.
