മനാമ: ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇ-ക്രിയേറ്റിവിറ്റി ഡയറക്ട്രേറ്റിന് അന്താരാഷ്ട്ര അംഗീകാരം. മിഡില്‍ ഈസ്റ്റിലെ ടെക്‌നോളജി രംഗത്തെ നൂതനമായ കണ്ടുപിടുത്തങ്ങള്‍ക്കായി നല്‍കുന്ന മൂന്ന് സ്റ്റീവീ(Stevie) അവാര്‍ഡുകള്‍ക്കാണ് ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇ-ക്രിയേറ്റിവിറ്റി ഡയറക്ട്രേറ്റ് അര്‍ഹരായിരിക്കുന്നത്. ഡയറക്ട്രേറ്റിന്റെ ചരിത്രത്തില്‍ തന്നെ നാഴികല്ലായ അംഗീകാരമാണിത്.
ഡയറക്ട്രേറ്റിന്റെ 2004 മുതല്‍ 2022 വരെയുള്ള ഡെവ്‌ലപ്‌മെന്റ് സ്റ്റാട്രജിയിലുണ്ടായിരുന്ന ലക്ഷ്യങ്ങളിലൊന്നാണ് പുരസ്‌കാര നേട്ടമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇ-ക്രിയേറ്റിവിറ്റി ഡയറക്ടര്‍ ലെഫ്. കേണല്‍ ഇബ്രാഹീം അല്‍ സദ വ്യക്തമാക്കി. 17 രാജ്യങ്ങളില്‍ നിന്നായി 500ഓളം പേരാണ് പുരസ്‌കാരത്തിനായി രംഗത്തുണ്ടായിരുന്നത്. 70 പേരടങ്ങുന്ന വിദഗദ്ധരുടെ പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Information Technology and e-Creativity Directorate achieve new regional milestonehttps://t.co/9yuvuEcPhF
— Ministry of Interior (@moi_bahrain) September 20, 2020