മനാമ: പ്രമുഖ സാമൂഹിക പ്രവര്‍ത്തക ലിന്‍ അല്‍ വസാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട്(ഐസിആര്‍എഫ്). 2002 മുതല്‍ തന്നെ ബഹ്‌റൈന്റെ സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ലിന്‍ എന്ന് ഐസിആര്‍എഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഐസിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപുകളിലുള്‍പ്പെടെ നിരവധി സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.ലിന്നിന്റെ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടുമെന്നും ഐസിആര്‍എഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലൈനിന്റെ വിയോഗം ബഹ്‌റൈന്‍ സമൂഹത്തിന് തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ് എന്നിവര്‍ പറഞ്ഞു.