എയര്‍ ബബ്ള്‍ യാത്രാ നിരക്ക് കുറക്കണം; ആലപ്പുഴ പ്രവാസി അസോസിയേഷൻ

apab

മനാമ: വിസ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ബഹ്‌റൈനില്‍ തിരികെയെത്താന്‍ പ്രയാസപ്പെടുന്ന പ്രവാസികളില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി തിരുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍, ബഹ്റൈന്‍(എപിഎബി) ആവശ്യപ്പെട്ടു. വന്ദേഭാരത് വിമാനങ്ങള്‍ ഈടാക്കുന്ന തുകയില്‍ കൂടുതല്‍ യാത്ര നിരക്ക് കൂട്ടുവാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിയില്‍ അമിതമായ തുക ഈടാക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാവുന്നതല്ലെന്ന് എപിഎബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കോവിഡ്-19 വ്യാപന നിയന്ത്രണം മൂലം തിരികെ വരാന്‍ കഴിയാതിരുന്നവര്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കുവാന്‍ ഉന്നത തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകണം. ടിക്കറ്റ് ചാര്‍ജിനു പുറമെ 2 കോവിഡ് ടെസ്റ്റുകള്‍ക്കുള്ള പണവും പ്രവാസികള്‍ കണ്ടെത്തേണ്ടതും പ്രവാസികളെ സംബന്ധിച്ച് തങ്ങാവുന്നതിലും അപ്പുറമാണ് ഈ സാഹചര്യം മനസ്സിലാക്കി ബഹ്റൈനിലുള്ള മുഴുവന്‍ പ്രവാസി സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും എപിഎബി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജി കലവൂര്‍,ഹാരിസ് വണ്ടാനം, ജോര്‍ജ് അമ്പലപ്പുഴ, വിജയലക്ഷ്മി രവി, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, സീന അന്‍വര്‍, അനില്‍ കായംകുളം, സുള്‍ഫിക്കര്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!