കിംഗ് ഫഹദ് കോസ് വേയിലൂടെ ഇതുവരെ 400 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി റിപ്പോർട്ട്

മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദി അറേബ്യക്കും ബഹ്റൈനുമിടയിൽ 400 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി കണക്ക്. 1986 ലാണ് കോസ് വേ തുറന്നത്. അൽ ഇക്വിസദിയ പത്രമാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്. 25 കിലോമീറ്റർ നീളത്തിലുള്ള കോസ് വേ 32 വർഷത്തിനിടയിൽ 382 മില്യൻ യാത്രക്കാരാണ് സഞ്ചരിച്ചത്. കിംഗ് ഫഹദ് കോസ് വേ അതോറിറ്റി ഡയറക്ടർ ജനറൽ ഇമാദ് അൽ മുഹൈസനാണ് ഔദ്ദ്യോഗികമായി കണക്കുകൾ അറിയിച്ചത്.

എല്ലാവർഷവും കോസ് വേ യിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർധനവുണ്ട്. കോസ് വേയുടെ ക്ഷമത വർധിപ്പിക്കാനുള്ള പല പദ്ധതികളാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുന്നത്. പ്രതിദിനം 50,000 ലധികം വാഹനങ്ങളെയും 110,000 യാത്രക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പ്രേത്യേക ദിവസങ്ങളിൽ 170,000 യാത്രക്കാരെ വരെ പ്രതീക്ഷിക്കുന്നുണ്ട്.