ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണ പുരസ്‌കാരം കേരളത്തിന്

kk_shailaja1200

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണ പുരസ്‌കാരം കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപിച്ചത്. കേരളം ആരോഗ്യ മേഖലയിൽ ചെയ്തുകൊണ്ടിരിക്കുന്ന വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് അരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭ സർക്കാർ വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏഴു രാജ്യങ്ങൾക്കൊപ്പമാണ് കേരള ആരോഗ്യ വകുപ്പ് ഉൾപ്പെട്ടിരിക്കുന്നത്. റഷ്യ, ബ്രിട്ടൻ, മെക്സികോ, നൈജീരിയ, അർമീനിയ, സെന്റ് ഹെലന എന്നിവരാണ് കേരളത്തിനൊപ്പമുള്ള മറ്റു രാജ്യങ്ങൾ.

എല്ലാവർഷവും യു.എൻ.ഐ.എ.ടി.എഫ് ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം നൽകാറുണ്ട്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും വലിയ ജനവിഭാഗത്തിന് ലഭ്യമാക്കുകയും ചെയ്തതോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുരസ്‌കാരമേറിയത്. കൂടാതെ സംസ്ഥാനത്തെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധത പദ്ധതി, അർബുദ ചികിത്സ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാർഡിന് കാരണമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!