മനാമ: ബഹ്‌റൈനിൽ ക്വാറന്റൈൻ ലംഘനം നടത്തിയ യുവതിക്കെതിരെ നിയമനടപടി. വീട്ടിൽ ക്വാറന്റൈനിലായിരുന്ന ഇവർ പുറത്തിറങ്ങി സമ്പർക്കത്തിൽപ്പെട്ട 6 പേരാണ് കൊവിഡ് ബാധിതരായത്. നിയമ നടപടികളുടെ ഭാഗമായി ഇവരെ അടുത്ത ആഴ്ച്ച കോടതിയിൽ ഹാജരാക്കും.
ഇവർ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ 3 വർഷം തടവും 10,000 ദിനാർ പിഴയും ആയിരിക്കും ശിക്ഷ നടപടികൾ എന്നാണ് സൂചന. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് അധികൃതർ ഇവരോട് വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ക്വാറന്റൈൻ സമയം കഴിയുന്നതിന് മുമ്പ് തന്നെ പുറത്തിറങ്ങുകയായിരുന്നു.