ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 85362 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 59,03,932 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1089 പേര്‍ മരണപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 93,379 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 9,60,969 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. അതേസമയം 48,49,585 പേര്‍ രോഗമുക്തരായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 82.14 ശതമാനമായി രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഇരുപതിനായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കുറച്ച് ആഴ്ച്ചകളായി പ്രതിദിന രോഗബാധ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇന്നലെ 17,794 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 8655 പേരും, ആന്ധ്രയില്‍ 7073 പേരും രോഗബാധിതരായി. തമിഴ്നാട്ടില്‍ 5674 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 4519 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച മാത്രം രാജ്യത്ത് 13,41,535 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി എന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 7,02,69,975 സാംപിളുകളാണ് പരിശോധിച്ചത്.
അതേസമയം തുടര്‍ച്ചായയി രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയില്‍ രാജ്യത്ത് നാലാം സ്ഥാനത്ത്. ഇന്നലെ സംസ്ഥാനത്ത് 6477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 22 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 635 ആയി ഉയര്‍ന്നു.