മനാമ: ബഹ്റൈന്‍ നവകേരളയുടെ മുന്‍ പ്രസിഡന്റും സംഘടന സെക്രട്ടറിയും ആയിരുന്ന കെ അജയ കുമാറിന് യാത്രയയപ്പ് നല്‍കി. നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. ഇരുപതു വര്‍ഷമായി ബഹ്റൈനിലെ അലൂമിനിയം കമ്പനിയായ ആല്‍ബയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
സംഘടന പ്രവര്‍ത്തനത്തോടൊപ്പം കായിക രംഗത്തും മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള ടിയാന്‍ ഇന്ത്യന്‍ ക്ലബ്ബിലും കേരള സമാജത്തിലും നടന്ന നിരവധി കാരംസ് ടൂര്‍ണമെന്റില്‍ വിജയിച്ചിട്ടുണ്ട്. പൂനെയിലെ അമിനേഷന്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ആയിട്ടാണ് അദ്ദേഹം തന്റെ സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ കാലയളവില്‍ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും വളര്‍ത്തികൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ട്.
ഇന്നത്തെ ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീ അസോസിയേഷന്‍ പ്രസിഡന്റ് രവീന്ദ്ര റെഡ്ഡി അതിലൊരാളാണ്. എന്നാല്‍ നേതൃത്വ നിരയില്‍ നിന്നും പിന്‍വാങ്ങി സംഘടനയുടെ വളര്‍ച്ചക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു അജയകുമാറെന്നും അധികാരം വിട്ടൊഴിയാന്‍ മടിക്കുന്ന ഈ കാലഘട്ടത്തില്‍ എങ്ങനെ അതില്‍ നിന്നും മാറി നില്‍കാമെന്ന് സ്വത സിദ്ധമായ പുഞ്ചിരിയും നര്‍മ്മ ഭാവത്തോടെ എങ്ങനെ കാര്യങ്ങള്‍ അവതരിപ്പികാം എന്നും അദ്ദേഹം കാണിച്ചു തന്നതായി സൂം മീറ്റിംഗില്‍ പങ്കെടുത്തവര്‍ ഓര്‍മിച്ചു.
അറുപത് എഴുപതു കാലയളവില്‍ സി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്ന പി ശങ്കറിന്റെയും മഹിളാ സംഘം സെക്രട്ടറി ആയിരുന്ന അമ്മു അമ്മയുടെയും മകനാണ് അജയകുമാര്‍. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെങ്കതിര്‍ എന്ന ഒരു മാസിക പ്രസിദ്ധികരിച്ചിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം അജയകുമാര്‍ തന്റെ ഭവനത്തിനു ചെങ്കതിര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
സഹോദരി. മല്ലിക സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ഭര്‍ത്താവ്. വിജയന്‍ കുനിശേരി സംസ്ഥാന കൗണ്‍സില്‍ അംഗവും ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റ ചെയര്‍മാനും ആണ്. ഭാര്യ ശാന്തി അജയകുമാര്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റാഫ് ആയിരുന്നു. സഹോദരന്‍. സുരേഷ് രാജ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി ആണ്. ഏക മകള്‍ അനഘ സന്ദീപും കുടുംബവും ബഹ്റൈനിലുണ്ട്