മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്), ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെ നടത്തിവരുന്ന തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ്-2020 പരിപാടിക്ക് സമാപനം. വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഐക്യവും സഹായവും നല്‍കുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിത്. ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റി, കഴിഞ്ഞ രണ്ട് വര്‍ഷമായി, ഐ.സി.ആര്‍. എഫുമായി കൈകോര്‍ത്ത് ഈ സംരഭം നടപ്പിലാക്കി വരുന്നു.
കഴിഞ്ഞ 12 ആഴ്ചയിലെ എല്ലാ ശനിയാഴ്ചയും, വിവിധ വര്‍ക്ക് സൈറ്റുകളിലെ തൊഴിലാളികള്‍ക്ക് വെള്ളം, പഴം, ബിസ്‌കറ്റ്, ഫെയ്‌സ് മാസ്‌കുകള്‍, ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ എന്നിവയെ കൂടാതെ കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളയേഴ്‌സും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരുന്നു.
കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബിരിയാണിയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ ബോക്‌സുകളും തൊഴിലാളികള്‍ക്ക് എ്ത്തിച്ചു നല്‍കി.
2700 ലധികം തൊഴിലാളികള്‍ക്കാണ് ഈ വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങള്‍ ലഭിച്ചത്. ഈ വര്‍ഷം എസ്. ടി. സി. കമ്പനി സ്‌പോണ്‍സര്‍ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ഏകദേശം അഞ്ഞൂറോളം തൊഴിലാളികള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്.
ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, വളണ്ടിയേഴ്‌സായ സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, നാസര്‍ മഞ്ചേരി, ക്ലിഫ്ഫോര്‍ഡ് കൊറിയ, പവിത്രന്‍ നീലേശ്വരം, സയ്യദ് ഹനീഫ്, സുല്‍ഫിഖര്‍ അലി കൂടാതെ ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.