ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണസംഖ്യ 10 ലക്ഷം കടന്നു. വേള്‍ഡോമീറ്റര്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 1,002,561 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്ത രാജ്യം. നിലവില്‍ 209,453 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. തൊട്ട് പിന്നാലെ 141,776 മരണങ്ങളുമായി ബ്രസീലാണ് ഉള്ളത്. ഇന്ത്യയില്‍ 95,574 പേരും മെക്സികോയില്‍ 76,430 പേരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സംയുക്ത ശ്രമം ഉണ്ടായില്ലെങ്കില്‍ മരണ നിരക്ക് 20 ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 9 മാസങ്ങള്‍ കൊണ്ടാണ് മഹാമാരിയില്‍ 10 ലക്ഷം പേര്‍ മരണപ്പെട്ടത്. വാക്സിന്റെ കണ്ടെത്തുന്നത് വരെ പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ ശക്തിമാക്കിയില്ലെങ്കില്‍ മരണസംഖ്യ വീണ്ടും ഉയരുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
2019 ജനുവരിയിലാണ് ചൈനയില്‍ കൊവിഡ്-19 പൊട്ടിപുറപ്പെട്ടത്. ഇതുവരെ ലോകത്ത് 33,322,731 പേര്‍ രോഗബാധിതരാവുകയും 1,002,561 പേര്‍ മരണപ്പെടുകയും ചെയ്തു.