മനാമ: പുകവലി നിയന്ത്രണത്തിനായി കൂടുതല്‍ പദ്ധതികളൊരുക്കാന്‍ ബഹ്റൈന്‍. പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മറിയം അല്‍ ഹജ്രി ആരോഗ്യമന്ത്രി ഫഈഖ ബിന്‍ത് സയീദ് അല്‍ സലഹ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദേശീയ പുകവലി വിരുദ്ധ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. യോഗത്തില്‍ പുകവലി നിയന്ത്രണത്തിനായുള്ള ഫലപ്രദമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് തീരുമാനമായിരിക്കുന്നത്.
പുകവലിയെ പറ്റിയും അതിന്റെ പ്രതിരോധത്തിനെ പറ്റിയുമുള്ള വിശദമായ റിപ്പോര്‍ട്ട് പുകവലി വിരുദ്ധ ഗ്രൂപ്പ് മേധാവി ഡോ. അജ്‌ലാല്‍ അല്‍ അലവി അവതരിപ്പിച്ചു. കൂടാതെ പുകയില ഉത്പന്നങ്ങളെക്കുറിച്ച് മന്ത്രിയഭയില്‍ സമര്‍പ്പിക്കേണ്ട മെമ്മോറാണ്ടത്തെ പറ്റിയും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജിസിസി ഹെല്‍ത്ത് കൗണ്‍സിലിന്റെ സഹായത്തോടെ ജിസിസി രാജ്യങ്ങളില്‍ പുകയിലയുടെ സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ച് നടത്തിയ പഠനം യോഗം അവലോകനം ചെയ്തു.