മനാമ: ബഹ്റൈന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ‘മെയ്ഡ് ഇന്‍ ബഹ്റൈന്‍’ സംരംഭവുമായി ബി.എ.സി.എ. അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് ബഹ്റൈന്‍ അതോറിറ്റി ഓഫ് കള്‍ച്ചര്‍ ആന്റ് ആന്റിക്യുറ്റീസ് (ബി.എ.സി.എ) സംരംഭത്തിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിട്ടത്. സ്വദേശത്തും, വിദേശത്തും ബഹ്റൈന്‍ നിര്‍മ്മിത കരകൗശല ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുക എന്നതാണ് ‘മെയ്ഡ് ഇന്‍ ബഹ്റൈന്റെ’ പ്രധാന ലക്ഷ്യം.
രാജ്യത്തെ കരകൗശല ഉത്പന്നങ്ങളും, മറ്റ് പരമ്പരാഗത വ്യവസായങ്ങളും പുനസ്ഥാപിക്കുക. കൂടാതെ സ്വദേശ ഉത്പന്നങ്ങള്‍ ആഗോള വിപണിയിലേക്ക് എത്തിക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബി.എ.സി.എ വ്യക്തമാക്കി. കൂടാതെ ‘മെയ്ഡ് ഇന്‍ ബഹ്റൈന്റെ’ ആദ്യ ഉത്പന്നങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും ബി.എ.സി.എ അറിയിച്ചു.