മനാമ: ലോകഹൃദയ ദിനത്തില്‍ ഇളവുകളുമായി അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍സ്. 58 ലാബ് ടെസ്റ്റുകള്‍, ഇസിജി, ടിഎംടി, എക്കോ ആന്റ് കാര്‍ഡിയോളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള ഹൃദയ ചെക്കപ്പുകള്‍ക്ക് 64ദിനാറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയ പരിചരണവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒക്ടോബർ 31 വരെ ഈ പാക്കേജ് പ്രയോജനപ്പെടുത്താം.
ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടര്‍ന്നുപിടിക്കുകയാണ്. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.
കോവിഡ് കാലഘട്ടത്തില്‍ മറ്റെല്ലാ കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഹൃരോഗങ്ങളില്ലാത്ത വ്യക്തികളില്‍ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍ ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് ആഗോളതലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണം സംഭവിച്ചത് ഹൃദയ സംബന്ധിയായ വ്യക്തിക്കായിരുന്നു.
ഹൃദയവുമായി ബന്ധപ്പെട്ട കൃത്യമായ ചെക്കപ്പുകള്‍, പരിചരണം കൃത്യമായ രോഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കാല്‍ തുടങ്ങിയവ വളരെ പ്രധാനപ്പെട്ടതാണ്. ഹൃദയ രോഗങ്ങള്‍ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് അല്‍ ഹിലാലിന്റെ പുതിയ ഹെല്‍ത്ത് പാക്കേജ്.