കുവൈറ്റ്സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസ്സായിരുന്നു . 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍.
കുറച്ചുകാലമായി അമീറിന് അനാരോഗ്യമുണ്ടായിരുന്നു, ചികിത്സയ്ക്കായി പതിവായി വിദേശയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ദിവസം, കുവൈത്തിലെ ടെലിവിഷൻ ചാനലുകൾ വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനായി അവരുടെ ദൈനംദിന പ്രോഗ്രാമിംഗ് ക്യാൻസൽ ചെയ്തിരുന്നു. ഈ മാസം ആദ്യം, യുഎസിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയതായിരുന്നു.
ജാബെര്‍ ആശുപത്രി, പുതിയ വിമാനത്താവളം, അല്‍ സൂര്‍ എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വന്‍ പദ്ധതികള്‍ അതില്‍ ചിലത് മാത്രം. രാജ്യത്തെ വികസനത്തോടെപ്പം, ലോകത്ത് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം.