ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങളിലെന്നും പ്രസ്താവനയില്‍ പറയുന്നു. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹം വീട്ടില്‍ നീരീക്ഷണത്തിലാണ്.
ഇന്ന് രാവിലെയാണ് അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധന ഫലം നെഗറ്റീവാണ്.