എസ്.പി.ബി ക്ക് ആദരാഞ്ജലികളർപ്പിച്ച് ബഹ്റൈൻ സാമൂഹ്യ പ്രവര്‍ത്തക കൂട്ടായ്മ

IMG-20200929-WA0052

മനാമ: ബഹ്റൈനിലെ സാമൂഹൃ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സോഷൃല്‍ വര്‍ക്കേര്‍സ് ബഹ്റൈന്‍ എന്ന വാട്സപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രിയ ഗായകന്‍ എസ്.പി.ബി യുടെ വിയോഗത്തില്‍ സൂം മീറ്റിങ്ങിലൂടെ അനുശോചന യോഗം സംഘടിപ്പിച്ചു.

ലോകസംഗീതത്തിനും സംഗീത പ്രേമികള്‍ക്കും ഏറ്റ കനത്ത നഷ്ടമാണ് എസ്.പി. ബാലസുബ്രമണൃത്തിന്‍റെ മരണമെന്നും പബഞ്ചവും സംഗീതവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ജനമനസ്സില്‍ നിലനില്‍ക്കുമെന്നും എസ്.പി.ബി എന്ന മഹാനായ മനൃഷൃന്‍ ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാനായത് കൊണ്ട് തന്നെ നമ്മളെല്ലാം മഹാ ഭാഗൃമുള്ളവരായി തീരുകയാണെന്നും സംസാരിച്ചവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു.

ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ച വൃകതി ആയിരുന്നിട്ടും ഇത്രയേറെ വിനീതനായി ജീവിതം നയിച്ച അദ്ദേഹത്തിന്‍റെ ജീവിത രീതി പുതിയ തലമുറയിലെയും പഴയ തലമുറയിലേയും മുഴുവര്‍ കലാകാരന്‍മാരും പാഠമായി ഉള്‍കൊള്ളേണ്ടതാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്‍യാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതം പറഞ്ഞ യോഗം മുന്‍ ഇന്തൃന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ നിയന്ത്രിച്ചു.
മുതിര്‍ന്ന മാധൃമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി,ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ ദാസ്, ഇന്തൃന്‍ ക്ളബ്ബ് സെക്രട്ടറി ജോബ് ,കേരള സമാജം സെക്രട്ടറി വര്‍ഗ്ഗീസ്കാരക്കല്‍, അറിയപ്പെടുന്ന സാമൂഹൃ
പ്രവര്‍ത്തകരായ റഫീക്ക് അബ്ദുള്ള ,യു.കെ അനില്‍.കെ.ടി.സലീം, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ജൃോതിഷ് പണിക്കര്‍, കൊല്ലം പ്രവാസി അസോസിയേഷ ന്‍ സെക്രട്ടറി ജഗത് കൃഷ്ണുമാര്‍, യു.പി.പി പ്രതിനിധി ബിജു ജോര്‍ജ്ജ്, പത്ര പ്രവര്‍ത്തകന്‍ സിജു ജോര്‍ജ്ജ്, കുടുംബ സൗഹൃദ വേദി പ്രസിഡണ്ട് ജേക്കബ് തേക്കും തോട്, ലാല്‍കെയര്‍ ചാരിറ്റി വിങ്‌ സെക്രട്ടറി തോമസ് ഫിലിപ്പ്, മുന്‍ ഐ.വൈ.സി.സി നേതാവ് ബിജു മലയില്‍, ഹൃദയസ്പര്‍ശം പ്രതിനിധി മിനി മാതൃു , അദ്ധൃാപകരായ ജോണ്‍സണ്‍ ദേവസ്സി, ബബിന സുനില്‍, എന്നിര്‍ അനുശോചന പ്രസ്താവനകള്‍ നടത്തി. ദുബായില്‍ നിന്നും പങ്കെടുത്ത ആര്‍.ജെ യും ഗായകനുമായ അഭിലാഷ് വേങ്ങര എസ്.പി യുടെ പശസ്തമായ ഇദയനിലാ എന്ന തമിഴ് ഗാനവും, അരുള്‍ദാസ് തേരെ മേരെ ബീച്ച് മെ എന്ന ഹിന്ദി ഗാനവും ആലപിച്ചത് ഹൃദയസ്പര്‍ശവും വികാര തരിതവുമായി.
സാമൂഹൃ പ്രര്‍ത്തകനായ ദീപക് മേനോന്‍ അനുശോചന വിശകലനവും നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!