മനാമ: മാതാ അമൃതാനന്ദമയിയുടെ 67-ാം ജന്മദിനം, മാസ് (MASS)ബഹ്റൈന്റെ ആഭിമുഖ്യത്തില്‍ സാധന ദിനമായും സേവന ദിനമായും ആഘോഷിച്ചു.’ഒരു ലോകം, ഒരു പ്രാര്‍ത്ഥന’ എന്ന പേരില്‍ സ്വന്തം വീടുകളില്‍, അമ്മയുടെ ജന്മദിനം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പ്രാര്‍ത്ഥനയോടെ നടന്നു. അതോടൊപ്പം സല്‍മാബാദില്‍ ഉളള ഒരു വര്‍ക്കിംഗ് സൈറ്റില്‍ 200 ഓളം തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണവും പഴം, വെള്ളം, ഫെയ്‌സ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ വിതരണം ചെയ്തു.
മാതാ അമൃതാന്ദമയി സേവാസമിതി ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. കൂടാതെ കൃഷ്ണകുമാര്‍, മനോജ്, സതീഷ്, പവിത്രന്‍ നീലേശ്വരം, ശരത് കുമാര്‍, സുനില്‍കുമാര്‍, സന്തോഷ്, ജയന്‍, സുനീഷ്, ഷിജു എന്നിവര്‍ പങ്കെടുത്തു.