മനാമ: ബഹ്റൈനില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച യുവതിക്കെതിരെ നടപടി. ലോവര്‍ ക്രിമിനല്‍ കോടതി യുവതിക്ക് ഒരു വര്‍ഷത്തെ തടവും 3000ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. 100 ദിനാര്‍ അടച്ചാല്‍ പ്രതിക്ക് ജാമ്യം നല്‍കുമെന്നും ലോവര്‍ ക്രിമിനല്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ ലംഘിക്കുകയും അതിലൂടെ മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടാക്കുകയും ചെയ്തിനാണ് ശിക്ഷ വിധിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിനായി യുവതിയോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ കഴിയുന്നതിന് മുമ്പ് തന്നെ പ്രതി ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു. ഇതിന് ശേഷം രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയായി. ഫലം പോസിറ്റീവാകുകയും തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തില്‍ വന്ന 6 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.