മക്കയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി

മക്കയെ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നു. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ലോകത്തെ മികച്ച പട്ടണങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് ലക്ഷ്യം.മക്ക മേയർ എൻജിനീയറാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. ഇതിനായി വിവിധ തലത്തിലുള്ള ഉദ്ദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

വികസനം നടപ്പിലാക്കേണ്ടുന്ന സ്ഥലങ്ങൾ കമ്മിറ്റി നിർണയിക്കും. മക്കയിലെ പാതയോരങ്ങളില്‍ ഉള്ള ചുവരുകളില്‍ കൊത്തു പണികളും ചിത്രങ്ങളും നിർമ്മിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വിവിധ അലങ്കാര സ്തൂപങ്ങൾ സ്ഥാപിക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തെ മോടി കൂടിയ പട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടാനാവും എന്നാണ് പ്രതീക്ഷ. ഇതിനായി രൂപീകരിച്ച കമ്മിറ്റി ഓരോ മാസവും യോഗം ചേരാനും തീരുമാനിച്ചു.