ലോക്ക്‌ഡൗണിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

SupremeCourt of india

ന്യൂഡല്‍ഹി: ലോക്ക്‌ഡൗണിനെ തുടര്‍ന്ന് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. പ്രവാസി ലീഗല്‍ സെല്‍ ഹര്‍ജിയില്‍ വിധി പറയവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ യാത്രക്കാര്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജിയില്‍ നിലപടറിയിച്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. കോടതി വിധി പ്രകാരം ലോക്‌ഡൗണ്‍ സമയത്ത് ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകള്‍ക്കും റദ്ദു ചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും മൂന്ന് ആഴ്ചകള്‍ക്കകം വിമാനക്കമ്പനികള്‍ തിരികെ നല്‍കേണ്ടതാണ്. ലോക്ക്ഡൗണിനു മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകളെ സംബന്ധിച്ചും മൂന്ന് ആഴ്ചക്കകം തുക തിരിച്ചു നല്‍കേണ്ടതാണ്.

എന്നാല്‍ വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരില്‍ നല്‍കേണ്ടതാണ്. ക്രഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച് യാത്രക്കാര്‍ക്ക് 2021 മാര്‍ച്ച് മാസം 31വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരവുമുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് മാര്‍ച്ച് 31നകം. 75% മാസ പലിശയോടെ(വര്‍ഷം 9%) തുക തിരുച്ചു നല്‍കണമെന്നും വിധിയില്‍ പറയുന്നു.

ഇന്ത്യയിലെ മുഴുവന്‍ ആഭ്യന്തര യാത്രകള്‍ക്കും ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന എല്ലാ അന്തരാഷ്ട്ര വിമാന യാത്രകള്‍ക്കുംമേല്‍പറഞ്ഞ രീതി ബാധകമാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാനുള്ള സുപ്രീംകോടതി വിധി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, കോർഡിനേറ്റർ അമല്‍ദേവ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!