മനാമ: കൊവിഡ് പ്രതിരോധം വിജയകരമാക്കിയതില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്ത് പ്രസിഡന്റ് ലഫ്റ്റനെന്റ് ജനറല്‍ ഡോ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്.
ബഹ്‌റൈന്‍ മുന്നോട്ട് വെച്ച പ്രതിരോധ നടപടികള്‍ ലോക ആരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റിയരുന്നു. അതിന് കാരണം ദിനരാത്രം പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പ്രയ്തനമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലെ നൂതനമായ ചികിത്സ രീതികളും, ഉപകരണങ്ങളും സജ്ജമാക്കാണം. ഇതിലൂടെ രാജ്യത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ വികസിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സിലെ വിപുലീകരിച്ച അത്യാഹിത വിഭാഗം സന്ദര്‍ശിക്കുകയായിരുന്നു ലഫ്റ്റനെന്റ് ജനറല്‍ ഡോ ഷെയ്ഖ് മുഹമ്മദ്.