ഇസ്രായേലി ചാരസംഘടനാ തലവന്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചു

mossad

മനാമ: ഇസ്രായേലി ചാരസംഘടനയായ മൊസാദ് തലവന്‍ യോസി കൊഹാന്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചു. നാഷണല്‍ ഇന്റലജിന്‍സ് പ്രസിഡന്റ് ലിറ്റണന്റ് ജനറല്‍ അദേല്‍ ബിന്‍ ഖലീഫ അല്‍-ഫദേല്‍, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ഖലീഫ എന്നിവര്‍ ചേര്‍ന്നാണ് മൊസാദ് തലവനെ സ്വീകരിച്ചകത്. ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളില്‍ മൂവരും ചര്‍ച്ച നടത്തി.

ബഹ്‌റൈന്‍-യുഎഇ-ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ നയതന്ത്ര കരാറിന് പിന്നാലെയാണ് മൊസാദ് തലവന്റെ സന്ദര്‍ശനം. നയതന്ത്ര കരാര്‍ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ ഇരു രാജ്യങ്ങളും കൂടുതല്‍ മേഖലകളില്‍ സഹകരണം ശക്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണ് മൊസാദ്. ഭാവിയില്‍ സുരക്ഷാ മേഖലകളില്‍ മൊസാദ് ബഹ്‌റൈനുമായി സഹകരിക്കുമെന്ന് സൂചനയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!