മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹയാമെത്തുന്ന വഴികള്‍ പൂര്‍ണമായും തുടച്ചുനീക്കാനുള്ള നിര്‍ണായക നീക്കവുമായി ബഹ്‌റൈന്‍ ഭരണകൂടം. 4/200 നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി 29/2020 പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തിരിക്കുന്നത്. പുതിയ ഭേദഗതി രാജ്യത്ത് നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളായി സാമ്പത്തിക സഹായമെത്തുന്നതിനും കള്ളപ്പണത്തിനും തടയിടും. സാമ്പത്തിക ക്രയവിക്രയങ്ങളുടെ സുതാര്യ ഉറപ്പുവരുത്താന്‍ പുതിയ നിയമഭേദഗതി വഴി സാധിക്കും.
ബഹ്‌റൈനില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് തടയിടാനും പുതിയ ഭേദഗതിക്ക് സാധിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ബഹ്‌റൈന്‍. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കാനും പുതിയ ഭേദഗതി ഗുണകരമാവും.