മനാമ : ബഹ്‌റൈനെയും സൗദിയേയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയ സമാന്തര പാതക്ക് ഇരുന്നൂറ്റിയമ്പതോളം കമ്പനികള്‍ പങ്കാളിത്ത സന്നന്ധത അറിയിച്ച് രംഗത്ത്.പുതിയ സമാന്തര പാതയുടെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷമാണ് സൗദിയും ബഹ്‌റൈനും ചേര്‍ന്ന് പ്രഖ്യാപിച്ചത്. നിര്‍മ്മാണ ചിലവ്, അടിസ്ഥാന സൗകര്യ വിപൂലീകരണ രംഗത്തെ കമ്പനികളാണ് താല്‍പര്യമറിയിച്ച് കോസ് വേ അതോറിറ്റിയെ ബന്ധപ്പെട്ടിരിക്കുന്നത്.
400 കോടി ഡോളര്‍ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി 2021ഓടെ ആരംഭിക്കാനാണ് തീരുമാനം. നിലവിലെ കോസ് വേക്ക് സമാന്തരമായി റോഡ് റയില്‍ ഗതാഗത സംവിധാനങ്ങളടങ്ങിയ പുതിയ പാതയാണ് ലക്ഷ്യമിടുന്നത്. പുതിയ പാത സാമ്പത്തികമായി വിജയിക്കുമെന്ന് സാധ്യതാ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിത്തം അറിയിച്ച് ഇരുനൂറ്റി അമ്പതോളം കമ്പനികള്‍ തങ്ങളെ ബന്ധപ്പെട്ടാതായി കിംഗ് ഫഹദ് കോസ് വേ അതോരിറ്റി ഡയറക്ടര്‍ എഞ്ചിനീയര്‍ ഇമാദ് അല്‍ മുഹൈസിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പ്രാദേശിക അന്താരാഷ്ട്ര കമ്പനികളാണ് ഇതില്‍ ഭൂരിഭാഗവും. കണ്‍സല്‍ട്ടിങ് പഠന ഘട്ടത്തിലാണിപ്പോള്‍ പദ്ധതിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആഴ്ചകള്‍ക്ക് മുമ്പ് പദ്ധതിയിലേക്ക് നിക്ഷേപം ക്ഷണിച്ച് അന്താരാഷ്ട്ര കമ്പനികളെ സമീപിച്ചിരുന്നു. പദ്ധതി നടപ്പിലാവുന്നതോടെ സൗദി ബഹ്‌റൈന്‍ ചരക്ക് നീക്കം സുഖമമാകും. ഒപ്പം മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും ഇത് വഴി യാത്രാ ചരക്കു നീക്കം എളുപ്പമാകും.