മനാമ: ബഹ്റൈനില്‍ നിരോധിത ട്രോളിങ് വല ഉപയോഗിച്ച് ചെമ്മീന്‍ പിടിച്ച മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച കോസ്റ്റ് ഗാര്‍ഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നബിഹ് സാലാഹ് തീരത്തിനടുത്ത് നിന്നാണ് പ്രതികളുടെ ബോട്ട് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. നിയമനടപടികള്‍ക്ക് ശേഷം പ്രതികളെ പബ്ലിക് പ്രോസിക്ക്യൂഷന് മുമ്പില്‍ ഹാജരാക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് മേധാവി അറിയിച്ചു.