ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നത്. 940 പേര്‍ ഇന്നലെ മരണപ്പെട്ടു. ഔദ്യോഗിക മരണസംഖ്യ 1,01,782 ആയി. 9,37,625 പേര്‍ ചികിത്സയില്‍ തുടരുന്നു. 55,09,967 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 83.84 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 278 മരണങ്ങളും 14,348 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 9,886 പേരും, ആന്ധ്രാപ്രദേശില്‍ 6,224 പേരും, തമിഴ്നാട്ടില്‍ 5,622 പേരും രോഗബാധിതരായി. 11,42,131 സാംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ രാജ്യത്ത് 7,89,92,534 സാംപിളുകളാണ് പരിശോധിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നലെ 7834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 22 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 813 ആയി ഉയര്‍ന്നു.