ബഹ്റൈനിൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഓഫീസ് തുറന്നു

ad
മനാമ: സാമ്പത്തിക തട്ടിപ്പ് കേസുകൾക്കായി പ്രത്യേകം വിചാരണ ഓഫീസ് ആരംഭിച്ച് ബഹ്റൈൻ. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ കേസുകളായിരിക്കും പ്രത്യേക ഓഫീസ് കൈകാര്യം ചെയ്യുക. അഡ്വക്കേറ്റ് ജനറൽ അലി ബിൻ ഫദൽ അൽ ബുയ്നിയാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ നിലനിന്നിരുന്ന കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരോധിക്കുന്നതിനായുള്ള 4/2001 നിയമത്തിൽ ബഹ്റൈൻ ഭേദഗതി വരുത്തിയിരുന്നു.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വിനിയോഗം, പൊതു ഫണ്ടുകൾ സ്വായത്തമാക്കൽ, മനപ്പുർവ്വമുള്ള നാശനഷ്ടം എന്നിവയാണ് പ്രധാനമായും ധനകാര്യ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവ. കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യകതകൾ നിറവേറ്റുന്ന രീതിയിൽ വിചാരണ ഓഫീസ് പ്രവർത്തനങ്ങൾ സംഘടപ്പിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ അലി ബിൻ ഫദൽ വ്യക്തമാക്കി. നിയമവിരുദ്ധ ഫണ്ടുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾക്കായി  ഇലക്ട്രോണിക് ഡാറ്റാബേസ് നിർമ്മിക്കും. കേസുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുകയും ചെയ്യും.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!