മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിംഗിന്റെ സഹകരണത്തോടെ നാടക പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകള്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവത്തിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 10-ാണ് യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.
ഒക്ടോബര്‍ 18ന് ശബ്ദ ലേഖനത്തില്‍ വിസ്മയം സൃഷ്ടിച്ച റസൂല്‍ പൂക്കുട്ടി യുവജനോത്സവം ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ അംഗമായ മോഹന്‍ രാജ് പി എന്‍ ചെയര്‍മാനും, പ്രശസ്ത ചലച്ചിത്ര സംവിധായകനും നാടക രചയിതാവും സംവിധായകനുമായ ശ്രീജിത്ത് പൊയില്‍ക്കാവ് ജനറല്‍ കണ്‍വീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
ക്ലാസ് 1 മുതല്‍ +2 വെരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് യുവജനോത്സനത്തില്‍ പങ്കെടുക്കാന്‍ അവസരം. ലോകത്തിലെവിടെയുമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കാം. സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പ്രാഥമിക തല മത്സരങ്ങള്‍. ഡിസംബര്‍ അവസാന വാരത്തില്‍ ഗ്രാന്റ് ഫിനാലയും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്; ഹരീഷ് മേനോന്‍ (33988196), മനോഹരന്‍ പാവറട്ടി (3984 8091), രാജേഷ് ചേരാവള്ളി ( 35320667 )