ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 78,524 പുതിയ കേസുകള്‍, 971 മരണം

Covid_1_20200418_571_855

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 78,524 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 68,35,656 ആയി ഉയര്‍ന്നത്. 971 പേര്‍ ഇന്നലെ രാജ്യത്ത് മരണപ്പെട്ടു. ഇതോടെ കൊവിഡ് മരണസംഖ്യ 1,05,526 ആയി. രാജ്യത്ത് 9,02,425 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു. 58,27,705 പേര്‍ രോഗമുക്തരായി. 85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

11,94,321 പേരുടെ സാംപിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 8,34,65,975 സാംപിളുകളാണ് പരിശോധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വ്യാപനം തടയുന്നതിന് പുതിയ കാംപെയ്‌നിന് തുടക്കമിട്ടു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും, മാസ്‌ക്ക് ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പറ്റി അദ്ദേഹം ഊന്നി പറഞ്ഞു.

അതേസമയം കേരളത്തില്‍ ഇന്നലെ 10,606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്തെ പ്രതിദിന രോഗബാധ പതിനായിരം കടക്കുന്നത്. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 906 ആയി ഉയര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!