മനാമ: ബഹ്റൈന്‍ കടന്നുപോയത് 118 വര്‍ഷത്തിനിടയിലെ ചൂടേറിയ സെപ്റ്റംബറിലൂടെയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ട്രാന്‍സ്പോര്‍ടേഷന്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗമാണ് ഇക്കാര്യം പുറത്തു വിട്ടത്. 43.7 ഡിഗ്രിയാണ് സെപ്റ്റംബറില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. സെപ്റ്റംബര്‍ 9നാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടിയ രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍ 2ന് പരമാവധി ആപേക്ഷിക ആര്‍ദ്രത 84 ശതമാനമായിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ ആര്‍ദ്രതയായ 11 ശതമാനം അനുഭവപ്പെട്ടത് സെപ്റ്റംബര്‍ 9, 22 തീയതികളിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ രാജ്യത്ത് 10 ദിവസത്തോളം പരമാവധി താപനില 40 ഡിഗ്രിക്ക് മുകളില്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് കാരണം ആര്‍ദ്രതയേറിയ തെക്ക് കിഴക്കന്‍ കാറ്റാണെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.