ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 70,496 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം 69,06,151 ആയി ഉയര്‍ന്നത്. ഇന്നലെ 964 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ കൊവിഡ് മരണസംഖ്യ 1,06,490 ആയി. നിലവില്‍ 8,93,592 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 59,06,069 പേര്‍ രോഗമുക്തരായി.
രാജ്യത്തെ രോഗമുക്തി നിരക്ക് 85.52 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ 13,395 പേര്‍ ഇന്നലെ രോഗബാധിതരായി. കര്‍ണാടകയില്‍ 10,704 പേര്‍ക്കും ആന്ധ്രയില്‍ 5,292 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 5,088, ഡല്‍ഹിയില്‍ 2726 പുതിയ കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കേരളത്തില്‍ ഇന്നലെ 5445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24 പേര്‍ കൂടി മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 930 ആയി ഉയര്‍ന്നു.