മനാമ: വേള്‍ഡ് പ്രവാസി മലയാളി അസോസിയേഷന്റെ (ഡബ്ല്യൂപിഎംഎ) നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ആറിന് രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാംപ്. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് നടക്കുന്ന ക്യാംപില്‍ വലിയ ജന പങ്കാളിത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യൂപിഎംഎ ഭാരാവാഹികള്‍ വ്യക്തമാക്കി.
വാഹനം സൗകര്യം ആവശ്യമുള്ളവര്‍ ഭാരാവാഹികളെ നേരത്തെ അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39691451, 39889086, 37354730 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.